Business

മെഴ്‍സിഡീസ് ബെന്‍സ് CLS-ന്‍റെ പരിഷ്ക്കരിച്ച പതിപ്പ് അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു

Web Desk

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സ് CLS-ന്‍റെ പരിഷ്ക്കരിച്ച പതിപ്പാണ് അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചത്.മുമ്പത്തെ കമാന്‍ഡ് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ MBUX ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം ആണ് അകത്തളത്തിലെ പ്രധാന മാറ്റം. CLS-ല്‍ ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓഫറായി ബ്രേക്ക് അസിസ്റ്റ് (BA) സിസ്റ്റവും ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് പാനലും ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന 12.3 ഇഞ്ച് കൂറ്റന്‍ സ്‌ക്രീനുകളും ഇപ്പോള്‍ ഒരു പ്രധാന ആകര്‍ഷണമാണ്. ഡയമണ്ട്-മെഷ് ഗ്രില്ലും വാഹനത്തില്‍ ഒരുങ്ങുന്നു.

2021 മെര്‍സിഡീസ് ബെന്‍സ് CLS 450 കാറിലെ 3.0 ലിറ്റര്‍ ഇന്‍‌ലൈന്‍ ആറ് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ ഇക്യു ബൂസ്റ്റിനൊപ്പം 358 bhp കരുത്തും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പുതിയ ക്രോസ്-ട്രാഫിക് ഫംഗ്ഷന്‍, ഇന്റലിജന്‍റെ ഡ്രൈവ് ഫംഗ്ഷനുകളില്‍ ആക്റ്റീവ് സ്പീഡ് ലിമിറ്റ് അസിസ്റ്റ് ഉള്‍പ്പെടുന്നു. മാപ്പ് ഡാറ്റയും ട്രാഫിക് സൈന്‍ അസിസ്റ്റില്‍ നിന്നുള്ള വിവരങ്ങളും ഇത് ഉപയോഗിക്കുന്നു.

മൊജാവേ സില്‍വര്‍, സിറസ് സില്‍വര്‍ എന്നിങ്ങനെ രണ്ട് പുതിയ ബോഡി കളറുകളോടെയുമാണ് പുതിയ മോഡല്‍ എത്തുന്നത്. വിംഗ് മിററുകളും ഗ്ലോസ് ബ്ലാക്കിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ കറുത്ത അലോയ് വീലുകളും വാഹനത്തില്‍ ലഭ്യമാകും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.