മസ്കത്ത്: ദക്ഷിണ കൊറിയന്‍ കമ്പനിയായ ജി.എസ് എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അല്‍ ഗൂബ്രയിലും ബര്‍കയിലും 400 ദശലക്ഷം ഡോളര്‍ ചെലവില്‍ വന്‍ ജലശുദ്ധീകരണ പദ്ധതികള്‍ നിര്‍മിക്കുന്നു. രണ്ട് വന്‍ ജലശുദ്ധീകരണ പദ്ധതികള്‍ ആരംഭിക്കാനുള്ള അംഗീകാരം കഴിഞ്ഞദിവസമാണ് ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രൊക്യുയര്‍മെന്റ് കമ്പനിയില്‍നിന്ന് ജി.എസ് എന്‍ജിനീയറിങ്ങിന് ലഭിച്ചത്. പൂര്‍ണമായും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗര്‍ണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും.
ഇതില്‍ ഏറ്റവും വലിയ ശുദ്ധീകരണ പദ്ധതി അല്‍ ഗൂബ്രയിലാണ് നിര്‍മിക്കുക. 2024 മധ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാവുന്ന ഈ പദ്ധതി ഈ വിഭാഗത്തില്‍പെട്ട ഒമാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പദ്ധതിയാണ്. ദിവസവും മൂന്നു ലക്ഷം ഘന മീറ്റര്‍ ജലമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. 275 ദശലക്ഷം ഡോളറാണ് നിക്ഷേപം നടത്തുന്നത്. ബര്‍ക്ക നിലവില്‍ ജലശുദ്ധീകരണ പദ്ധതികളുടെ കേന്ദ്രമാണ്. ബാത്തിന മേഖലയില്‍ നിലവില്‍ ജലക്ഷാമം നേരിടുന്നുമുണ്ട്.
ബര്‍ക്കയില്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ 1.01 ലക്ഷം ഘനമീറ്റര്‍ ജലമാണ് ദിവസവും ഉല്‍പാദിപ്പിക്കാന്‍ കഴിയുക. 129 ദശലക്ഷം ഡോളറാണ് പദ്ധതിയില്‍ നിക്ഷേപമായി ഇറക്കുന്നത്. 2023 മധ്യത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം ഇറ്റാലിയന്‍ കമ്പനിയും ജല ശുദ്ധീകരണ പദ്ധതിയുമായി രംഗത്തുണ്ട്. എഞ്ചിനീയറിങ് പ്രൊക്യുയര്‍മെന്റ് ആന്റ് കണ്‍സട്രക്ഷന്‍ കമ്പനിയുമായി സഹകരിച്ച് രണ്ട് ജല ശുദ്ധീകരണ പദ്ധതികള്‍ നിര്‍മിക്കും. ഇതിന്റെ അംഗീകാരവും കഴിഞ്ഞ ദിവസം കമ്പനിക്ക് ലഭിച്ചിരുന്നു. രണ്ട് പദ്ധതിക്കും 330 ദശലക്ഷം റിയാലാണ് നിക്ഷേപം ഇറക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.