കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവെക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോര്‍ട്ട്. 642 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ് വായ്പക്കായി ഓഹരി പണയപ്പെടുത്തിയത്. ഇവ പണയപ്പെടുത്തിയ ഓഹരികളുടെ മൂല്യം ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരുമെന്നാണ് കണ്ടെത്തിയത്. പഠനത്തിന് വിധേയമായ കമ്പനികളില്‍ 16 ശതമാനവും ഓഹരികള്‍ പണയപ്പെടുത്തിയിട്ടുണ്ട്. 4062 കമ്പനികളെ കുറിച്ചാണ് പഠനം നടത്തിയത്.
10,000 കോടി രൂപയിലേറെ വിപണി മൂല്യമുള്ള പത്ത് കമ്പനികളുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളുടെ 25 ശതമാനത്തിലേറെ പണയപ്പെടുത്തി. ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 12 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ് ഓഹരികള്‍ പണയപ്പെടുത്തുന്നതില്‍ ഗണ്യമായ വര്‍ധന വരുത്തിയത്. സുസ് ലോണ്‍ എനര്‍ജി, ഹിന്ദുസ്ഥാന്‍ സിങ്ക്, അദാനി പോര്‍ട്സ്, രാംകോ സിമന്റ്, ബാലകൃഷ്ണ ഫോര്‍ജിംഗ്, അദാനി ട്രാന്സ്മിഷന്, ജമ്നാ ഓട്ടോ, വി-മാര്‍ട്ട് റീട്ടെയില്‍ തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തില്‍ പെടും.
അതേസമയം ടോറന്റ് പവര്‍, എവറെഡി ഇന്റസ്ട്രീസ്, ലോറസ് ലാബ്സ്, വി ടെക് വാബാഗ്, സ്ട്രൈഡ്സ് ഫാര്‍മ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ജ്യോതി ലാബ്സ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയം ഗണ്യമായി കുറച്ചു.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ഓഹരികള്‍ പണയപ്പെടുത്തുന്ന രീതിയെ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിനായോ ബിസിനസ് വികസിപ്പിക്കുന്നതിനുള്ള പണത്തിനായോ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ പണയപ്പെടുത്താറുണ്ട്.
ഓഹരികള്‍ പണയപ്പെടുത്തിയതുകൊണ്ടു മാത്രം കമ്പനിയുടെ സാമ്പത്തികനില മോശമാണെന്ന് വിലയിരുത്താനാകില്ല. അതേസമയം ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഗണ്യമായി ഓഹരി പണയപ്പെടുത്തുന്നത് ഒരു പ്രതികൂല സൂചനയായി വേണം നിക്ഷേപകര്‍ കാണേണ്ടത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.