കെ.അരവിന്ദ്
നേട്ടത്തോടെയാണ് കഴിഞ്ഞ വാരം കടന്നുപോയതെങ്കിലും ഒരു പരിധിക്കുള്ളില്‍ ഓഹരി വിപണി നീങ്ങുന്നതാണ് കണ്ടത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉത്സവ സീസണും കഴിഞ്ഞതോടെ വിപണിയെ ചലിപ്പിക്കാനുള്ള സംഭവ വികാസങ്ങളൊന്നും കഴിഞ്ഞയാഴ്‌ച ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഒരു റേഞ്ചിനുള്ളില്‍ നീങ്ങുകയാണ് വിപണി ചെയ്‌തത്. ശക്തമായ ഒരു മുന്നേറ്റത്തിനോ തിരുത്തലിനോയുള്ള സാഹചര്യം വിപണിയിലുണ്ടായിരുന്നില്ല.
അതേ സമയം ചില സെക്‌ടറുകളില്‍ തിരുത്തല്‍ ദൃശ്യമാവുകയും ചെയ്‌തു. ബാങ്ക് ഓഹരികള്‍ തന്നെയാണ് വിപണിയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ചത്. ഓട്ടോ ഓഹരികളിലും മുന്നോട്ടേക്കുള്ള നീക്കം ദൃശ്യമായി. അതേസമയം റിലയന്‍സ് ഇന്റസ്‌ട്രീസ് വില്‍പ്പന സമ്മര്‍ദം നേരിട്ടു. വാരാന്ത്യമായപ്പോഴേക്കും ബാങ്കിംഗ് ഓഹരികളില്‍ ചെറിയ വില്‍പ്പനയും ഐടി ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യവും ഉടലെടുത്തു.
ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം. ആഗോള ഓഹരി വിപണിയിലെ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതാണ് ഒരു പ്രതികൂല വാര്‍ത്ത. അതേസമയം കോവിഡ് വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന അനുകൂല റിപ്പോര്‍ട്ടുകളും മറുഭാഗത്തുണ്ട്. ഈ രണ്ട് ഘടകങ്ങളും നിലനില്‍ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണ്. ഇത് ഇന്ത്യന്‍ വിപണിയിലും കുറെയൊക്കെ പ്രതിഫലിച്ചു.
നിഫ്‌റ്റിക്ക് 13,000 പോയിന്റിലാണ് പ്രതിരോധമുള്ളത്. ഈ നിലവാരം മറികടന്ന് മുന്നോട്ടു പോവുകയാണെങ്കില്‍ 13,600 പോയിന്റിലാണ് അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ലും 12,000ലും ആണ് താങ്ങുള്ളത്.
ബാങ്ക് നിഫ്‌റ്റി ഇനി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങാനാണ് സാധ്യത. ബാങ്ക് നിഫ്‌റ്റിക്ക് 26,300ല്‍ താങ്ങും 32,600ല്‍ പ്രതിരോധവുമുണ്ട്. സുപ്രിംകോടതിയില്‍ മൊറട്ടോറിയം സംബന്ധിച്ച ഹര്‍ജിയിലെ വാദം നടക്കുന്നത് ബാങ്കിംഗ് ഓഹരികളെ ചെറിയ തോതില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊതുവെ മുന്നേറ്റ പ്രവണത തന്നെയാണ് ബാങ്കിംഗ് ഓഹരികളിലുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.