പാലക്കാട്: മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
ആലപ്പുഴ മാന്നാര്‍ സ്വദേശിനി ബിന്ദുവിനെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം 19 നാണ് ബിന്ദു ദുബായില്‍ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കടത്തി. എന്നാലിത് എയര്‍പോര്‍ട്ടില്‍ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പോലീസിന് നല്‍കിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വര്‍ണക്കടത്ത് സംഘത്തോട് സ്വര്‍ണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവര്‍ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയതില്‍ പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരമുണ്ട്.
പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു. പല തവണ സ്വര്‍ണം കടത്തിയെന്നും യുവതി പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് മാന്നാറിലെത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്ത് കണ്ണിയെന്ന് യുവതി സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.