കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ജഡ്ജ് മദന്‍ ബി ലോക്കൂര്‍. സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2018 ല്‍ മാത്രം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് 70 പേര്‍ക്കെതിരെയാണ്. എന്നാല്‍ എല്ലാവരും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് അവരനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിപാരം കൊടുത്താല്‍ പോലും പരിഹാരമാകുന്നതല്ല അവരനുഭവിച്ച മാനസിക പീഡനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമങ്ങള്‍ക്ക് കുറവില്ലെന്നും നിരപരാധികള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളാണെന്നും സുപ്രീംകോടതി മുന്‍ ജഡ്ജ് എകെ പട്‌നായ്ക് പറഞ്ഞു. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി പല സംവിധാനങ്ങളേയും വ്യക്തികള്‍ക്കെതിരെ യഥേഷ്ടം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.