Entertainment

സേതുവിന്‍റെ വേദനയ്ക്ക് 31 വയസ്; ഹൃദയ സ്പർശിയായ കുറിപ്പുമായി ലോഹിതദാസിന്‍റെ മകൻ

 

കൊച്ചി: മലയാള സിനിമാപ്രേമികളിൽ ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്ന ചിത്രമാണ് കിരീടം. കോൺസ്റ്റബിൾ അച്യുതൻ നായരുടെയും മകൻ സേതുമാധവന്‍റെയും കൊഴിഞ്ഞു പോയ സ്വപ്നങ്ങൾക്ക് ഇന്ന് 31 വയസ്സാണ്. സേതുവിന്റെ നഷ്ട സ്വപ്നങ്ങൾ 31 വർഷങ്ങൾ പിന്നിടുമ്പോൾ കിരീടം സിനിമയുടെ ഓർമകൾ പലരും പങ്കുവച്ചിട്ടുണ്ട്.

അതേസമയം സേതുമാധവനെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പാണ് സേതുവിനെ സൃഷ്‌ടിച്ച തിരക്കഥാകൃത്ത് ലോഹിതദാസിന്‍റെ മകൻ പങ്കുവച്ചിരിക്കുന്നത്. ഒരു മകനായും സഹോദരനായും കാമുകനായും സാധാരണ ജീവിതം നയിച്ച സേതു മാധവനെ ‘രാമപുരം സേതു’ എന്ന തെരുവ് ഗുണ്ടയാക്കി മാറ്റിയ വിധിയെ കുറിച്ചാണ് വിജയ്ശങ്കർ ലോഹിതദാസിന്‍റെ കുറിപ്പ്.

സേതുമാധവൻ എന്ന ചെറുപ്പക്കാരന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് അത് ഒരു നിമിഷം കൊണ്ട് തകർന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന ദുരവസ്ഥയും വളരെ മനോഹരമായാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്. തന്റെ അച്ഛനെ രക്ഷിക്കാനായി കീരിക്കാടൻ ജോസിനെ അയാൾ കുത്തിമലർത്തുമ്പോൾ വില്ലനെ കൊന്ന് വിജയം സ്ഥാപിച്ച നായകനെ അല്ല, മറിച്ച് ഒരു നിമിഷം കൊണ്ട് വർഷാങ്ങളായി നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട സേതുമാധവൻ എന്ന ചെറുപ്പക്കാരനെ മാത്രമേ അവിടെ പ്രേക്ഷകന് കാണാൻ കഴിയു…

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.