Gulf

ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ലോക്​ഡൗണ്‍ ഒഴിവാക്കി

 

മസ്​കത്ത്​: ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരവിലക്ക്​ നീക്കം ചെയ്​തതായി സുപ്രീം കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും. ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ സാഹചര്യം പരിഗണിച്ച്‌​ സ്വദേശികളുടെയും വിദേശികളുടെയും യാത്ര സുഗമമാക്കുന്നതിനായാണ്​ സുപ്രീം കമ്മിറ്റി തീരുമാനം.

നേരത്തേ ശനിയാഴ്​ച പുലര്‍ച്ചെ ആറു മണി മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരവിലക്ക്​ നീക്കാനായിരുന്നു തീരുമാനം. സഞ്ചാര വിലക്ക്​ നീക്കാനുള്ള തീരുമാനം ദോഫാര്‍ ഗവര്‍ണറേറ്റിന്​ ബാധകമായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതോടൊപ്പം രാത്രികാല സഞ്ചാരവിലക്ക്​ മുന്‍ തീരുമാന പ്രകാരം തുടരുകയും ചെയ്യും. വെള്ളിയാഴ്​ച രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെയായിരിക്കും സഞ്ചാര വിലക്ക്​. ശനിയാഴ്​ച മുതല്‍ ആഗസ്​റ്റ്​ 15 വരെ രാത്രി ഒമ്പത്​ മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും സഞ്ചാര വിലക്ക്​ പ്രാബല്ല്യത്തിലുണ്ടാവുക.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.