കോവിഡ്-19 വൈറസിന് മരുന്ന് കണ്ടെത്തുന്ന മുറയ്ക്ക് മുൻഗണനാക്രമത്തിൽ ലഭ്യമാകുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സെയ്ദി. 140 കമ്പനികളാണ് കോവിഡ് വാക്സിൻ നിർമിക്കുന്നതിനായി ശ്രമങ്ങൾ നടത്തുന്നത്. ഇതിൽ മൂന്ന്, നാല് കമ്പനികൾ ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തിലോ അടുത്ത കൊല്ലം ആദ്യ പാദത്തിലോ മരുന്ന് പുറത്തിറങ്ങുമെന്ന് കരുതുന്നതായി സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു.
മഹാമാരിയുടെ വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ നടപടി പ്രതിരോധ നടപടികൾ കർക്കശമായി പാലിക്കുകയെന്നതാണ്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതിനാലാണ് ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. രണ്ടാഴ്ചയിൽ കൂടുതൽ ലോക്ഡൗൺ നീട്ടേണ്ടിവരില്ലെന്നാണ് കരുതുന്നത്. ലോക്ഡൗൺ കാലയളവിൽ രോഗബാധിതരാകുന്നവരുടെ എണ്ണം കണക്കിലെടുത്താകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുകയെന്നും ഡോ. അൽ സെയ്ദി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.