അബുദാബി: മാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാര്‍ട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് അനുമതി നല്‍കി.കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് ഈ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 12 മുതല്‍ അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാര്‍ട്ടമെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം ഉത്തരവിറക്കിയിരുന്നു. പ്രത്യേക ലൈസന്‍സ് ലഭിച്ചിട്ടുള്ള ഹോട്ടലുകള്‍ക്കും, കഫെകള്‍ക്കും മാത്രമാണ് ഇവയുടെ ഉപയോഗം പുനരാരംഭിക്കാന്‍ അനുമതിയുള്ളത്.
ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗത്തിനുള്ള സുരക്ഷാ നിബന്ധനകള്‍
* ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഹുക്ക ഉപകരണങ്ങള്‍, പൈപ്പ് മുതലായവ നിര്‍ബന്ധമാണ്.
* ഹുക്ക പരീക്ഷിച്ച് നോക്കുന്നതിന് അനുമതി ഇല്ല.
* ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി പ്രത്യേകം വേര്‍തിരിച്ച ഇടം തയ്യാറാക്കേണ്ടതാണ്.
* ഇത്തരം ഇടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണം ഉറപ്പാക്കണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.