കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 17 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 17 മുതല്‍ വിമാനത്താവളം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സുലൈമാന്‍ അല്‍ ഫൗസാന്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി അടുത്ത ദിവസം ലഭിച്ചേക്കും.
പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ വര്‍ധിപ്പിക്കില്ല. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തിയാല്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ അനുവദിക്കാന്‍ നാസും കുവൈത്ത് എയര്‍വേസും തയാറായിട്ടുണ്ട്. വിമാന സര്‍വിസ് വേണ്ടത്രയില്ലാത്തതിനാല്‍ വിമാനക്കമ്പനികളുടെ പക്കല്‍ റിസര്‍വ് ജീവനക്കാര്‍ ഏറെയുണ്ട്. നിലവില്‍ രാത്രി 10നും പുലര്‍ച്ച നാലിനുമിടയില്‍ കൊമേഴ്സ്യല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.