ന്യൂഡല്‍ഹി: സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതിയിലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി.എസ്.ടി വരുമാനം 10 ശതമാനം വര്‍ധിച്ചു. ബാങ്ക് വായ്പ 5.1 ശതമാനം ഉയര്‍ന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപദത്തില്‍ വളര്‍ച്ചാനിരക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ വിദേശനിക്ഷേപത്തില്‍ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി,ഉപയോഗത്തില്‍ 12 ശതമാനം വര്‍ധനയാണുണ്ടായത്. ഊര്‍ജ ഉപയോഗം വര്‍ധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവര്‍ത്തനവുമെല്ലാം സമ്ബദ്‌വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം, ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നാണ്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പിയില്‍ ഇടിവുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആര്‍.ബി.ഐ പ്രവചനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.