കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍ മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മര്‍യം അഖീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയതെന്നും അദ്ദേഹം അറിയിച്ചു. പാലസ്തീന്‍ പൗരന്‍മാര്‍,കുവൈത്തി വനിതകളുടെ വിദേശിയായ ഭര്‍ത്താവും മക്കളും,കുവൈത്ത് പൗരന്മാരുടെ വിദേശികളായ ഭാര്യമാര്‍,ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാര്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള വിസാ മാറ്റം വിലക്കി മാന്‍പവര്‍ അതോറിറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.