കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ അനുശോചിച്ചു.
അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ സമുന്നത നേതാവായിരുന്നു ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹെന്ന് യു.എ.ഇ പ്രസിഡന്റ് അനുസ്മരിച്ചു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നല്‍കിയു.എ.ഇക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്. ശൈഖ് സബാഹിന്റെ കുടുംബത്തിനും സഹോദര രാജ്യമായ കുവൈത്തിലെ ജനങ്ങളോടും യു.എ.ഇയുടെ ആത്മാര്‍ഥമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. കുവൈത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ സുപ്രധാനമായിരുന്നു. അറബ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഘടനയെ ശക്തിപ്പെടുത്തുന്നതിനും ഐക്യം വര്‍ധിപ്പിക്കുന്നതിനും ജീവിതാന്ത്യംവരെ അദ്ദേഹം ശ്രമിച്ചതായി അനുസ്മരണക്കുറിപ്പില്‍ പറയുന്നു. ഗള്‍ഫിന്റെ ഹൃദയത്തുടിപ്പായിരുന്നു അമീറെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.കുവൈത്തിലെ ജനങ്ങള്‍ക്കും അസ്സബാഹിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.
രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.രാജ്യത്തുടനീളം യു.എ.ഇ ദേശീയപതാക കൊടിമരത്തില്‍ പകുതി താഴ്ത്തി കെട്ടാനും പ്രസിഡന്റ് ഉത്തരവിട്ടു. എല്ലാ ഔദ്യോഗിക വകുപ്പുകള്‍, എംബസികള്‍, വിദേശത്തുള്ള യു.എ.ഇയിലെ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവയില്‍ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.