Kerala

കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം കാവിയും പച്ചയും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണെന്ന് കോടിയേരി ആരോപിച്ചു.

സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. ചാരക്കേസ് ചമച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം ഇനി കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇടതു സര്‍ക്കാര്‍ ഏതോ ചുഴിയില്‍പ്പെട്ടെന്ന ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

ഭരണശേഷിയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി എം.ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കിയതെന്നും എന്നാല്‍ ശിവശങ്കറിലുള്ള വിശ്വാസത്തിന് കോട്ടം തട്ടിയതായും കോടിയേരി പറഞ്ഞു. അതേസമയം യുഡിഎഫ് സംസ്ഥാനം ഭരിക്കുന്ന കാലത്തും മര്‍മ്മ പ്രധാന സ്ഥാനങ്ങളില്‍ ശിവശങ്കര്‍ ജോലിചെയ്തിട്ടുണ്ടന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അന്ന് ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും ചേര്‍ച്ച് കഥകളുണ്ടാക്കി. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ല. പാര്‍ട്ടിയും മുന്നണിയും പിണറായി സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടെന്നും കോടിയേരി പറയുന്നു. വരും തെരഞ്ഞെടുപ്പുകളില്‍ ഈ കേസ് ഇടത് സര്‍ക്കാരിനെതിരെ ഉപയോഗിക്കാനുള്ള മോഹം കല്ലിലടിച്ച പൂക്കുലപോലെ തകരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ലേഖനത്തില്‍ പറയുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.