തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും സംഘടിതമായി നുണപ്രചരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്നും കോടിയേരി പറഞ്ഞു.
സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെടാന്‍ പ്രതിപക്ഷ സമരങ്ങള്‍ ഇടയാക്കി. മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയെന്ന് കോടിയേരി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണം. പ്രാദേശികമായി പ്രതിരോധം ഊര്‍ജിതമാക്കണം. സർക്കാർ ഇക്കാര്യത്തിൽ സംയുക്തമായ തീരുമാനമെടുക്കും. സർവ്വകക്ഷിയോഗം ഉചിതമായ തീരുമാനമെടുക്കുമെന്ന് കോടിയേരി പറഞ്ഞു.
കൺസൾട്ടൻസി നിയമനങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ല. കരുണാകരന്റെ കാലം മുതലേ കൺസൾട്ടൻസിയുണ്ട്. സർക്കാർ ഒരു കൺസൾട്ടൻസി റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പ്രതിപക്ഷ സമരം തെറ്റായ സന്ദേശമുണ്ടാക്കി. സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. സ്ഥിതി ഗുരുതരമായാല്‍ കടുത്ത നടപടി വേണമെന്ന് കോടിയേരി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.