ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകളാക്കി. മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 4, 23 വാര്‍ഡുകള്‍, പള്ളിപ്പാട് പഞ്ചായത്തിലെ വാര്‍ഡ് 10, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്ബര്‍ 17 എന്നീ പ്രദേശങ്ങള്‍ കൂടിയാണ് പുതുതായി കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഈ വാര്‍ഡുകളില്‍ രോഗ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്റെ ഭാഗമായാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയത്.
ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ്് സോണില്‍ നിന്നും ഒഴിവാക്കിയും ഉത്തരവായി. വെണ്‍മണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്ബര്‍ 8 ലെ രോഗവ്യാപന സാധ്യത നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ലംഘിക്കന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.