ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി
ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു.
ഇതിനായി പ്രവാസികളില്‍ നിന്നും യുഎഇ കമ്പനികളില്‍ നിന്നും നിക്ഷേപം ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം കേരളത്തിലെ സമസ്ത മേഖലകളിലും കൊണ്ടുവരും. ഇത് പ്രവാസി നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണ് തുറക്കുക.
കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറാന്‍ പ്രവാസികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
താല്‍പര്യമുള്ള പ്രവാസികള്‍ക്ക് കേരളത്തിന്റെ ടൂറിസം വകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കാം. പ്രവാസി പങ്കാളിത്തത്തിന് പ്രത്യേക താല്‍പര്യമുണ്ട്.
കാരവന്‍ ടൂറിസം, പോലുള്ള പുതിയ സാധ്യതകള്‍ക്ക് പ്രോത്സാഹനം നല്‍കും അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളുടെ വികസനം, സാഹസിക ടൂറിസം, മലബാര്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ എന്നിവയിലെല്ലാം വലിയ നിക്ഷേപ സാധ്യതകള്‍ ഉണ്ട്. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകും.
ചുവപ്പുനാടയില്‍ കുടുങ്ങാത്ത കാലതാമസം ഇല്ലാത്ത അനുമതികള്‍ ടൂറിസം പദ്ധതികള്‍ക്ക് നല്‍കും സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.