News

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാൻ തീരുമാനം: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്തണങ്ങള്‍ ശക്തമാക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇനി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉപദേശങ്ങളൊന്നും നല്‍കില്ല പകരം കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ നിയന്ത്രണങ്ങള്‍ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ജനങ്ങളുടെ ജാഗ്രത കുറയുന്നതിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിലേക്ക് നീങ്ങുന്നത്. സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് പോലീസ് പരിശോധനയ്ക്ക ഇറങ്ങുന്നത്.

90 ശതമാനം പോലീസുകാരോടും കൊവിഡ് ഡ്യൂട്ടിയ്ക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ പോയ പൊലീസുകാരൊഴികെയുളളവരെയെല്ലാം ഡ്യൂട്ടിയിക്കിടാനാണ് തീരുമാനം. ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍, രോഗികള്‍ കൂടുതലായി ഉള്ള സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കടകളിലെ ആളുകളുടെ തിരക്ക്, വാഹനങ്ങളിലെ ആളുകളുടെ എണ്ണം എന്നിവയില്‍ സര്‍ക്കാ‍ര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഇളവുകള്‍ ആളുകള്‍ പാലിക്കാത്തതോടെയാണ് വീണ്ടും നിയന്ത്രണങ്ങളും പരിശോധനകളും പൊലീസ് ശക്തമാക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.