Kerala

രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ തുടക്കമാകുന്നു

 

രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ ഉടൻ തുടക്കമാകും. വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ നിരവധി ആവശ്യങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 സെപ്റ്റംബർ 24നു നിർവഹിക്കും.

ഭാരത സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, കേരള സർക്കാരിന്റെ വ്യാവസായിക നിക്ഷേപ പ്രോത്സാഹന സംവിധാനമായ കേരള സംസ്ഥാന വ്യാവസായിക വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSIDC) എന്നിവയുടെ സംയുക്ത സംരംഭമാണ് മെഡ്സ്പാർക്ക്.തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ ഉള്ള ലൈഫ് സയൻസ് പാർക്കിൽ ആകും, മെഡ്സ് പാർക്ക്‌ സ്ഥാപിക്കുക.

SCTIMST മികവ് തെളിയിച്ചിരിക്കുന്ന, അത്യാധുനിക ജീവൻരക്ഷാ വൈദ്യശാസ്ത്ര ഉപകരണ മേഖലയിൽ ആകും മെഡ്സ് പാർക്ക് കൂടുതൽ പ്രാധാന്യം നൽകുക.

വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗവേഷണം-വികസനം, അവയുടെ പരിശോധന-വിലയിരുത്തൽ, നിർമ്മാണ സഹായം, പുത്തൻ സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് പിന്തുണ ഉറപ്പാക്കും.  പാർക്കിന് അകത്തും പുറത്തും ഉള്ള വൈദ്യശാസ്ത്ര ഉപകരണ വ്യവസായ യൂണിറ്റുകൾക്ക് ഈ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്. വൈദ്യശാസ്ത്ര ഉപകരണ മേഖലയിൽ കൂടുതലായി കാണപ്പെടുന്ന ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾക്ക് ഇത് ഗുണം ചെയ്യും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.