ദേശീയ അന്വേഷണ ഏജന്‍സിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
യു.എ.ഇ വഴി ഖുറാന്‍ കേരളത്തിലേക്ക് എത്തിയത് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. നിയമം എല്ലാവര്‍ക്കും മുകളിലാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. നാം അവരെ വിശ്വസിക്കണം. എന്‍ഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എത്ര വലിയവനായാലും നിയമത്തിന് കീഴ്പ്പെട്ടനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്‍.ഐ.എയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെക്കുറിച്ച് തന്നോട് പ്രതികരണം ആരായുകയാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. അതേക്കുറിച്ച് അഭിപ്രായം പറയുന്നത് തന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.