സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ എന്നിവര്‍ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എന്തീന്‍കുട്ടിയും മരിച്ചത്. ഇന്ന് മരിച്ച നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസാണ് മരിച്ച നാലാമത്തെയാള്‍.
ആലപ്പുഴയില്‍ മരിച്ച ക്ലീറ്റസ് പനിയെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിയത്. പിന്നാലെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കനാല്‍ വാര്‍ഡ് ക്ലസ്റ്റര്‍ മേഖലയില്‍ നിന്ന് സമ്പര്‍കത്തിലൂടെ രോഗം പകര്‍ന്നിരിക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.