News

സംസ്ഥാനത്തെ കോളേജുകളിൽ കൂടുതൽ സീറ്റുകൾ

Web Desk

സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം നടത്തിയത്.

ബിരുദ കോഴ്‌സുകൾക്ക്‌ പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50–60 സീറ്റ്‌ ഉണ്ട്‌. പരിധി ഉയർത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും വരെയാക്കാം. ഇതിനുള്ള അധികാരം കോളേജുകൾക്കായിരിക്കും. സർക്കാരിന്‌ അധിക സാമ്പത്തികബാധ്യത വരുത്താൻ പാടില്ല.

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ ശേഷിയും സർവകലാശാലകൾ പരിശോധിച്ച്‌ ഉറപ്പാക്കണം. നിലവിൽ കൂടുതൽ സീറ്റുണ്ടെങ്കിൽ അവ നിലനിൽക്കും. വർധിപ്പിക്കുന്ന സീറ്റുകൾ പുതിയ അക്കാദമിക്‌ വർഷത്തെ അലോട്ട്‌മെന്‍റ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തും.കോവിഡ്‌കാലത്ത്‌ അർഹതയുള്ള ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ പറഞ്ഞു. 71 സർക്കാർ കോളേജ്‌, 197 എയ്‌ഡഡ്‌ കോളേജ്‌, 600 അൺ എയ്‌ഡഡ്‌ കോളേജ്‌ എന്നിവയാണ്‌ സംസ്ഥാനത്ത്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ മേഖലയിലുള്ളത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.