Kerala

കെല്‍ട്രോണില്‍ 296 കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരനിയമനം

 

തിരുവനന്തപുരം: കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2019 ഓഗസ്റ്റ് 30 വരെ 10 വര്‍ഷമായി തൊഴിലെടുക്കുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് സ്ഥാപനം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്.

നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഈ കരാറുകാരില്‍ നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി. ഒഴിഞ്ഞുകിടക്കുന്ന നൂറിലധികം തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടി നിയമിക്കുന്നതാടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 700 കടക്കും.

ഐഡന്റിറ്റി കാര്‍ഡ് പ്രിന്റിംഗ് വിഭാഗത്തിലെ 84 പേരടക്കം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്തിയത്. ഇവിടെ 256 പേരെ സ്ഥിരപ്പെടുത്തി. അനുബന്ധ സ്ഥാപനങ്ങളായ കണ്ണൂരിലെ കെലട്രോണ്‍ കോംപണന്റ് കോംപ്ലക്‌സില്‍ 39 പേരും കെലട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിലെ ഒരാളും സ്ഥിരപ്പെടുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടും.

ദീര്‍ഘകാലത്തെ പരിചയസമ്പത്ത് കൊണ്ട് നേടിയെടുത്ത കരാര്‍ ജീവനക്കാരുടെ വൈദഗ്ധ്യം സ്ഥാപനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ, മതിയായ യോഗ്യതയുള്ളവരെയാണ് കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലും നിയമിക്കുന്നത്. പി എസ് സിയുടെ സംവരണ നിയമങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ട്. 42.82 ലക്ഷം രൂപയാണ് ഇതുമൂലം കണക്കാക്കുന്ന പ്രതിമാസ സാമ്പത്തിക ബാധ്യത.

കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷവും ലാഭം കൈവരിച്ച കെല്‍ട്രോണ്‍ ശക്തമായ തിരിച്ചുവരവിലാണ്. കൊവിഡ് കാലത്തും പ്രവര്‍ത്തന മികവ് കാണിച്ച സ്ഥാപനം ആരോഗ്യമേഖയ്ക്കായി വെന്റിലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.