Kerala

കെഎഎസ് പരിശീലനം; യുവജനക്ഷേമ ബോർഡിന് മിന്നും വിജയം

 

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്‌ ) പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി കേരളാ സംസ്ഥാന യുവജന ബോർഡ് നടത്തിയ തീവ്രപരിശീലനം ഫലം കണ്ടു. മികച്ച വിജയം നേടി 24 ഓളം പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഓണ്‍ലൈൻ‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ” ദ വിന്‍ഡോ’ എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്.

സ്ട്രീം ഒന്ന് ഉദ്യോഗസ്ഥരല്ലാത്തവർക്കു വേണ്ടിയാണ് ബോർഡ് ക്ലാസ് സംഘടിപ്പിച്ചിരുന്നത്. ഏതാണ്ട് 4,500ൽ അധികം പേരാണ് ഈ പരീശീലനത്തിൽ പങ്കെടുത്തത്. സ്വകാര്യ കോച്ചിങ് സെന്‍ററുകൾ പതിനായിരത്തിൽ അധികം രൂപ ഫീസ് വാങ്ങിയ ഇടത്താണ് ഈ സൗജന്യ പരീശീലനം യുവജന ക്ഷേമ ബോർഡ് നൽകിയത്. യുവജനക്ഷേമ ബോർഡിന്‍റെ പരിശീലന പദ്ധതി സുതാര്യമായതിനാൽ ക്‌ളാസുകൾ യൂട്യൂബിൽ ലൈവായും വീഡിയോ അപ് ലോഡുംചെയ്തിരുന്നു. അതു കൊണ്ട് തന്നെ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കും ക്ലാസുകൾ യുട്യൂബ് വഴി പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സൗജന്യ കോച്ചിംഗിനാവശ്യമായ ക്രമീകരണങ്ങൾ നൽകിയത്.

സിലബസ് ആഴത്തിൽ പഠിപ്പിച്ച് ചിട്ടയോടെ പരിശീലനം നൽകി എന്നതാണ് യുവജനക്ഷേമ ബോർഡിന്‍റെ നേട്ടം. അത് കൊണ്ട് തന്നെ ഈ പരിശീലനത്തിൽ പങ്കെടുത്തവർക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞു. അതേസമയം പരിശീലനം ആരംഭിച്ച ഘട്ടത്തിൽ തന്നെ മികച്ചതായിരുന്നു എന്ന ബോധ്യം വന്നത് മനസിലാക്കി ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെയും നിക്ഷിപ്ത താൽപ്പര്യത്തോടെയും ദുഷ്പ്രചരണങ്ങൾ നടത്തി. ക്ലാസിന് നേതൃത്വം കൊടുത്ത അലക്സാണ്ടർ ജേക്കബ്ബിനേയേയും വ്യക്തിപരമായി അധിക്ഷേപിച്ചു. എന്നാൽ അത്തരം ആരോപണങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണു യുവജനക്ഷേമ ബോർഡിന്‍റെ പരിശീലനം ലഭിച്ചവർ മികച്ച നേട്ടം കൈവരിച്ചത്. ആരോപണങ്ങൾ ഉന്നയിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഈ അഭിമാനകരമായ നേട്ടമെന്നു വൈസ് ചെയർമാൻ പി.ബിജു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

16 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.