India

കര്‍ഷകസമരം: കങ്കണ റണൗട്ടിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ നീക്കി

 

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി. കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് മാര്‍ഗരേഖ ലംഘിച്ചതിന്റെ പേരില്‍ നീക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനു പിന്തുണയുമായെത്തിയ പോപ് താരം റിഹാനയ്‌ക്കെതിരെ കങ്കണ രംഗത്തെത്തുകയായിരുന്നു.

അതെ, കര്‍ഷക സമരത്തെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. കാരണം, സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല, ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ ആണ് അവര്‍. അതോടെ ദുര്‍ബലമാകുന്ന വിഭജിത ഇന്ത്യയെ നിയന്ത്രണത്തിലാക്കാന്‍ ചൈനയ്ക്കു കഴിയുകയും ചെയ്യും. നിങ്ങളെ പോലെ രാജ്യത്തെ വില്‍ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. വിഡ്ഢി താങ്കള്‍ മിണ്ടാതിരിക്കൂ’- എന്നാണ് കങ്കണ കുറിച്ചത്.

റിഹാനയ്ക്കു നേരെയുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വീറ്റ് റിമൂവ് ചെയ്തത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.