Kerala

ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് ഭരണാനുമതി

 

തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് കേരള വനിത കമ്മീഷന്റെ ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനത്തെ ചെറുക്കുന്നതിനും വേണ്ടി സ്ത്രീകളെ സജ്ജരാക്കുന്നതിനാണ് വനിതാ കമ്മിഷന്‍ ഫേസ് ടു ഫേസ് പദ്ധതി നടപ്പിലാക്കുന്നത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭ്യമാകുന്ന ആശയങ്ങളും അഭിപ്രായങ്ങളും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നൂതന പദ്ധതികള്‍ക്കായി ഉപയോഗിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി 2018-19 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മിഷന്‍ നടത്തിവരുന്നത്. ഇത്തരത്തിലുള്ള 11 ഫേസ് ടു ഫേസ് പരിപാടികള്‍ വിവിധ ജില്ലകളിലായി നടത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായുള്ള സംവാദങ്ങള്‍, ആര്‍ഭാട വിവാഹം നിരോധിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ആശയസംവാദം സംഘടിപ്പിച്ചിട്ടുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.