തൃശ്ശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശിവശങ്കറിനെ കോണ്‍ടാക്ട് പോയിന്റാക്കിയ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹകേസിന്റെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കെടുത്തത് സംസ്ഥാനത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കൊവിഡ് രോഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൃശ്ശൂരില്‍ കൊവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവിലാണ് കൊവിഡ് രോഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല. ഉള്ളതില്‍ കെയര്‍ ടേക്കര്‍മാരില്ല. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്താണ്. മരണനിരക്ക് കുറഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമായ കാര്യമാണ്. സര്‍ക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നു. ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന് ഉപദേശം നല്‍കുന്നവര്‍ക്ക് ശാസ്ത്രീയബോധമില്ല. കള്ളക്കടത്തുകാരെയും മാഫിയകളേയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തെ അവഗണിക്കുകയാണ്.
വാളയാര്‍ സംഭവത്തില്‍ പ്രതികളെ വീണ്ടും വീണ്ടും സഹായിക്കുകയാണ് സര്‍ക്കാരെന്ന് ഇരകളുടെ അമ്മ പറയുന്നു. ഇതാണോ പിണറായി വിജയന്റെ സ്ത്രീശാക്തീകരണമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ സമരശൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 50 മീറ്റര്‍ വ്യത്യാസത്തില്‍ അഞ്ച് പേരെ പങ്കെടുപ്പിച്ചാണ് നില്‍പ്പുസമരം നടത്തുക. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. മിസോറാം മുന്‍ഗവര്‍ണ്ണര്‍ കുമ്മനത്തിനെതിരെ പരാതിയില്ലാഞ്ഞിട്ട് പോലും സര്‍ക്കാര്‍ കേസെടുത്തു. കേരളത്തിന്റെ പൊതുസമൂഹത്തില്‍ തെളിമയോടെ നില്‍ക്കുന്ന ഒരാളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യാമെന്നാണോ പിണറായി കരുതുന്നത് ബി.ജെ.പി നേതാക്കളെ പൊലീസിനെ ചട്ടുകമാക്കി ജനാധിപത്യവിരുദ്ധമായി ആക്രമിച്ചാല്‍ പാര്‍ട്ടി കയ്യുംകെട്ടിയിരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.