തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമത്തെക്കുറിച്ച് ആദിവാസി മേഖലയിലെ അമ്മമാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തണമെന്നും അമ്മമാരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും എസ്ടി പ്രൊമോട്ടര്‍മാര്‍ക്ക് ജോസഫൈന്‍ നിര്‍ദേശം നല്‍കി.
എസ്ടി പ്രൊമോട്ടര്‍മാര്‍ക്കായി കേരള വനിതാ കമ്മിഷനും പഴശ്ശി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.സി ജോസഫൈന്‍. പോക്സോ കേസുകളില്‍ ഇന്ത്യയിലാകെ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ന്യൂനതകളുണ്ടെങ്കിലും ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ സ്വകരിക്കേണ്ടതുണ്ടെന്ന് പോക്സോ നിയമങ്ങളും മാതാപിതാക്കളും എന്ന വിഷയത്തില്‍ വിഷയം അവതരിപ്പിച്ച കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി. പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ വെബിനാറില്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.