ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്കെതിരായ വാര്‍ത്താപരമ്പരക്ക് പിന്നാലെയാണ് മോസസ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗുണ്ടാസംഘമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്നലെ അര്‍ധരാത്രിയോടെ കാഞ്ചീപുരത്തെ വീടിനു മുന്നില്‍വെച്ചാണ് കൊല നടത്തത്. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ വച്ച് തടയുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മോസസിന്റെ കരച്ചില്‍ കേട്ട് വീട്ടുകാരും പ്രദേശവാസികളും എത്തിയെങ്കിലും ഇവര്‍ക്കുനേരെ വടിവാള്‍ വീശി സംഘം രക്ഷപ്പെടുകയായിരുന്നു.
കാഞ്ചീപുരത്തെ ഭൂമാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാര്‍ത്താപരമ്പര ചെയ്തിരുന്നു. ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ മാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചാ വിഷയമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയെ സമീപിച്ചു. കാഞ്ചീപുരം പഴയ നല്ലൂര്‍ പോലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.