Kerala

1700 സ്ത്രീകൾക്ക് ജോലി: ഹാന്റക്സിന് പുതിയ ഗാർമെന്റ്സ് യൂണിറ്റ്

 

ഹാന്റക്സിന് സ്വന്തമായി വസ്ത്ര നിർമ്മാണത്തിന് പുതിയ ഗാർമെന്റ് യൂണിറ്റ്. തിരുവനന്തപുരം ഊറ്റുകുഴി ഹാന്റക്സിലാണ് 3.15 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ ഗാർമെന്റസ് യൂണിറ്റ് സ്ഥാപിച്ചത്. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി വ്യവസായമന്ത്രി ഇ.പി ജയരാജൻ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പൊതുമേഖലയിലെ 17 ടെക്സ്‌റ്റൈൽസ് മില്ലുകളിലും ഗാർമെന്റസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ യൂണിറ്റിലും 100 സ്ത്രീകൾക്ക് തൊഴിൽ നൽകാനാണ് ആലോചിക്കുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കൂടുതൽ തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാൻ പുതിയ വിപണി കണ്ടെത്തുകയും ഡോർ ടു ഡോർ അടക്കമുള്ള വിപണന സാധ്യത തേടണമെന്നും മന്ത്രി നർദ്ദേശിച്ചു.

ആധുനിക തയ്യൽ ഉപകരണങ്ങൾ, കമ്പ്യൂട്ടർ അധിഷ്ഠിത ഡിസൈനിംഗ് എംബ്രോയിഡറി യന്ത്രമടക്കം 35 ഓളം ഉപകരണങ്ങളാണ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. ഒരു ദിവസം 500 ഷർട്ടുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ചടങ്ങിൽ ഹാന്റക്സ് പ്രസിഡന്റ് എൻ. രതീന്ദ്രൻ, കൗൺസിലർ എസ്. പുഷ്പലത, കൈത്തറി ഡയറക്ടർ കെ.സുധീർ, വ്യവസായകേന്ദ്രം ജനറൽ മാനേജർ ജി. രാജീവ്, ഹാന്റക്സ് വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.