ബ്രസീലില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തയാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 28 വയസ്സുകാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത് ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബ്രസീലിയന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി തയ്യാറെടുക്കവെയാണ് യുവാവിന്റെ മരണം.
അതേസമയം ഇദ്ദേഹത്തിന് വാക്‌സിന്‍ നല്‍കിയിരുന്നോ എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് മന്ത്രാലയം അറിയിച്ചത്. കൂടാതെ വാക്‌സിന്‍ പരീക്ഷണത്തെ ഇത്തരം വാര്‍ത്തകള്‍ ബാധിക്കുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഓക്‌സ് ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്കയുമായി ചേര്‍ന്നാണ് കോവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നത്. ഈ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടണ്‍, എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.