മനാമ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ എംബസി ബഹ്‌റൈനില്‍ തുറക്കാന്‍ ധാരണയായി. മേഖലയുടെ സമാധാനം ലക്ഷ്യമിട്ട് പരസ്പരം ധാരണയോടെ മുന്നോട്ടുപോകല്‍ സാധ്യമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.
വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്‌റൈനെന്നും ബഹുസ്വരതയും സഹവര്‍ത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി. മേഖലയില്‍ സമാധാനം സാധ്യമാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ ബഹ്‌റൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ കാര്യങ്ങളുണ്ടാകുമെന്ന് ഇരു വിഭാഗവും അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.