ജെ.സി തോമസ്
jcthomas@gmail.com
വീട്ടമ്മ പതനി കാച്ചിക്കുറുക്കി കരുപ്പട്ടി ഉരുവാക്കുന്ന തന്ത്രപ്പാടിലായിരുന്നു. കരിമ്പനയുടെ മധുരക്കള്ളു (അക്കാനി) ആറ്റി കുറുക്കിയ ദ്രാവകത്തിന് പതനി എന്ന് പേര്. (തെക്കന്‍ തിരുവിതാങ്കോടിന്റെ സ്വന്തം പദാവലി ആണിതൊക്കെ). അപ്പോഴാണ് ബന്ധുവിന്റെ വരവ്. അയാളുടെ നീണ്ട വാസം ഒഴിവാക്കാന്‍ വീട്ടമ്മ പറഞ്ഞു.
‘ആറട്ടെ പതനി ആറുമാസം’
ഇത്തരം പല തന്ത്രങ്ങളും കണ്ടിട്ടുള്ള ബന്ധു മൊഴിഞ്ഞു.
‘ഊന്നട്ടെ ചന്തി ആറു മാസം’
ജീവിത ശൈലിയിലെ മാറ്റം , പുകവലി, അമിത ഭാരം എന്നിവ ടെലോമെറിനെ ചുരുക്കുന്നു. മിതമായ വ്യായാമം എല്ലാ പ്രായത്തിലും അഭികാമ്യം ആണ്. ഇരിപ്പിന്റെ ദോഷ വശങ്ങള്‍ നില്‍ക്കുന്നതിനെയോ, നടക്കുന്നതിനെയോ അപേക്ഷിച്ച്, ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു.ഒപ്പം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഭാരം, അരയ്ക്കു ചുറ്റും കൊഴുപ്പു, കൊളസ്ട്രോള്‍ എന്നിവ ബോണസ് ആയി കിട്ടുന്നു.
ഇരുപ്പുദീനത്തിന് ചില ഒറ്റമൂലികള്‍
അരമണിക്കൂറിരുന്നാല്‍ അല്പം നടപ്പ്.
ഫോണ്‍ ചെയ്യുന്നതും ടി വി കാണുന്നതും നിന്നുകൊണ്ടാവാം.
ലിഫ്റ്റും എലിവേറ്ററും എസ്‌കലേറ്ററും കഴിയുന്നതും ഒഴിവാക്കുക.
മീറ്റിംഗ്, കോണ്‍ഫറന്‍സ് എന്നിവയില്‍ നില്ക്കാന്‍ ശ്രമിക്കുക.
ഇനിയെങ്കിലും സന്ദര്‍ശകരോട് ‘വാങ്കോ, ഉക്കാരുങ്കോ’ ലോഹ്യം ഒഴിവാക്കാം.
മിതമായ വ്യായാമം
ഈയിടെ ഒരു മത്സരം നടന്നു. വിമാനത്തില്‍ സീറ്റുകള്‍ എങ്ങനെ കൂട്ടാം എന്നായിരുന്നു വിഷയം. വിജയിയുടെ രൂപകല്‍പന നില്‍ക്കുന്ന സീറ്റുകള്‍ ആയിരുന്നു. കൈപിടിയോട് കൂടിയ ലംബമായി ഉറപ്പിച്ച ദണ്ഡുകള്‍. സീറ്റ് കൂട്ടുന്നതോടൊപ്പം ഇരിപ്പു ഒഴിവാക്കാം. യൂറോപ്യന്‍ /ആംഗ്ലോ ഇന്ത്യന്‍ ക്ലോസെറ്റുകളെക്കാള്‍ നന്ന് ഇന്ത്യന്‍ ക്ലോസേറ്റ് ആണെന്ന് പറഞ്ഞാല്‍ പഴഞ്ചന്‍ ആയി പോകുമോ എന്നോ ഒരു ശങ്ക. യൂറോപ്യന്‍ ക്ലോസെറ്റില്‍ അധിക നേരം ഇരിക്കുന്നത് ഒരുതരം ഹരമായിട്ടുണ്ട്.
അപ്പോള്‍ ഗുണപാഠമിതാണ് , ഇരുത്തം വന്നവര്‍ ഇരിപ്പു ഒഴിവാക്കുന്നു. ഇലയുടെ അരികെ പലകയുമിട്ടു വലിയൊരു ഗണനാഥനെയുമിരുത്തി’ വേണോ എന്ന് ആലോചിക്കാം.
ഇരുപ്പുദീനം മാരകമായേക്കാം
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പുതിയ സര്‍വ്വേ അനുസരിച്ചു, കൂടുതല്‍ നേരം ഇരിക്കുന്നവര്‍ പതിനാലു വ്യത്യസ്ത രോഗങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത കൂടുതല്‍ ആണത്രേ( അര്‍ബുദം , ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം , പ്രമേഹം ,വൃക്ക രോഗങ്ങള്‍, ആസ്തമ ,ന്യൂമോണിയ,
കരള്‍ രോഗങ്ങള്‍, അള്‍സര്‍ ,പാര്‍കിന്‍സണ്‍ ,അള്‍ഷെമേഴ്‌സ് , ഞരമ്പ് രോഗങ്ങള്‍…)
അറിയാമായിരുന്നിരിക്കണം.
ഈയിടെ ഉരുത്തിരിഞ്ഞ ഒരു സൂത്രവാക്യം ‘ഇരിപ്പു ഒരു പുതിയ പുകവലിയാണ്’ (sitting is the new smoking)
വിഷാദ രോഗികള്‍ കൂടുതല്‍ സമയം ഇരിക്കാന്‍ താല്പര്യപ്പെടും. ഇത് അല്‍ഷെമിര്‍, പാര്‍കിന്‍സന്‍ എന്നീ രോഗങ്ങള്‍ക്ക് വഴി തെളിച്ചേക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.