ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് പതുക്കെയാണ് ഇന്നിംഗ്സ് മുന്നോട്ട് നീക്കിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഡേവിഡ് വാർനറും ജോണി ബെയർസ്റ്റോയും സ്കോർബോർഡ് ചലിപ്പിച്ചു. സ്കോർ 77 ൽ നിൽക്കെ വാർനറെ(45) നഷ്ടപ്പെട്ടു. എന്നാൽ ബെയർസ്റ്റോയും(53) കെയ്ൻ വില്യംസണും(41)ചേർന്ന് ഹൈദരാബാദിനെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചു (162/4).
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായി. ശിഖാർ ധവാൻ, ഋഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മേയർ എന്നിവർക്ക് മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഹൈദരാബാദ് ഡൽഹിയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനേ ഡൽഹിക്ക് സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് ഹൈദരാബാദിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.