കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു. യാത്ര വിലക്ക് നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് സർവീസ് ഇല്ല. 1, 3, 4, 5, ടെർമിനലുകളിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ടെർമിനലുകൾ അണുവിമുക്തമാക്കി സുരക്ഷ നടപടികൾ പൂർത്തീകരിച്ചു.
വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. പ്രായമായവർ, നിശ്ചയ ദാർഢ്യമുള്ളവർ തുടങ്ങി സഹായത്തിനു ആളു വേണ്ടവർക്ക് ഇളവുണ്ട്. ആരോഗ്യ സുരക്ഷ മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. ആദ്യ ഘട്ടത്തിൽ 10000 പേർക്കാണ് സേവനം ലഭ്യമാകുക. മുപ്പതു ശതമാനം ജീവനക്കാരാണ് ജോലിയിൽ പ്രവേശിക്കുക. ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് തുടക്കത്തിൽ സർവീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര കുവൈറ്റ് വിലക്കി. ചാർട്ടേർഡ് വിമാനങ്ങൾക്കും വിലക്ക് നിലനിൽക്കുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.