Oman

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍; കേരളത്തിലേക്കും സര്‍വീസ്

 

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് നേരത്തെ തന്നെ ഒമാന്‍ വ്യക്തമാക്കിയിരുന്നു. സലാല, ദുകം, സുഹാര്‍ എന്നീ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.

കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് യാത്ര ചെയ്യാനാവുകയെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍;

1.ഒമാനിലെത്തുന്ന യാത്രക്കാര്‍ തറാസ്സുദ് പ്ലസ് (Tarassud+) ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

2.ഒരു മാസത്തേക്ക് കോവിഡ് ചികിത്സാ ചെലവ് ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എല്ലാ യാത്രക്കാര്‍ക്കുമുണ്ടാകണം.

3. എത്തുന്ന എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം ക്ലിനിക്കുകളിലേക്ക് മാറ്റി പരിശോധിക്കും.

4.രാജ്യത്ത് ക്വാറന്റീനില്‍ കഴിയാനുള്ള സൗകര്യം വിദേശികള്‍ ഉറപ്പുവരുത്തണം.

5.സുരക്ഷാ പോയിന്റ്, ലഗേജ് കലക്ഷന്‍, കസ്റ്റംസ് പരിശോധന തുടങ്ങിയയിടങ്ങളില്‍ സുരക്ഷിത ശാരീരിക അകലം പാലിക്കണം.

6.യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ. മറ്റുള്ളവര്‍ക്ക് അനുമതി വേണം.

7.ഒന്ന് മുതല്‍ ഏഴ് ദിവസം വരെ രാജ്യത്ത് തങ്ങാനെത്തുന്നവര്‍ തറാസ്സുദ് പ്ലസ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം.

8.എട്ടോ അതിലധികമോ ദിവസത്തേക്ക് എത്തുന്നവര്‍ തറാസ്സുദ്പ്ലസ് ബ്രെസ്ലെറ്റ് ധരിക്കുകയും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയും വേണം.

9.15 വയസ്സിന് താഴെയുള്ളവര്‍ക്കും വിമാന ജീവനക്കാര്‍ക്കും പിസിആര്‍ ടെസ്റ്റ് വേണ്ട.

10.ഒരു ഹാന്‍ഡ്ബാഗ് മാത്രമേ യാത്രക്കാര്‍ കൊണ്ടുവരാവൂ. ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ നിന്നുള്ള മറ്റൊരു ബാഗും അനുവദിക്കും.

11.പുറപ്പെടല്‍ സമയത്തിന്റെ മൂന്ന്- നാല് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം.

12.പരിശോധനയില്‍ കോവിഡോ ലക്ഷണങ്ങളോ കണ്ടെത്തിയാല്‍ വിമാനത്താവളത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

13.വിമാനത്താവളത്തില്‍ എല്ലാവരും മാസ്‌കുകള്‍ ധരിക്കണം.

14.വിമാനത്താവളത്തിലേക്കും പുറപ്പെടല്‍ കേന്ദ്രത്തിലേക്കും യാത്രക്കാരെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ.

15.വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ തന്നെ എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. 38 ഡിഗ്രിയില്‍ താഴെ ശരീരോഷ്മാവ് ഉള്ളവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ.

16.രേഖകള്‍ കൈമാറിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. വിമാനത്താവളത്തിലെ എല്ലായിടത്തും സാനിറ്റൈസറുകളുണ്ടാകും.

17.പാസ്‌പോര്‍ട്ട് കൗണ്ടറുകളിലും സെക്യൂരിറ്റി പോയിന്റുകളിലും വിമാനത്താവളത്തിലെ മറ്റിടങ്ങളിലും പോലീസുകാര്‍ മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കണം.

18.സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കുക.

19.വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഉപയോഗിക്കുക.

20.വിമാനത്തില്‍ എപ്പോഴും മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും പ്രത്യേകം സംവിധാനിച്ച വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.