India

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് പുതുക്കല്‍; പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു

 

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് (IDP) പുതുക്കുന്നതും ആയി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതികളിൽ, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു.

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട്, 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം(GSR 624(E)) 2020 ഒക്ടോബർ 7 ന് പുറത്തിറക്കി.

വിദേശങ്ങളിൽ സഞ്ചരിക്കുന്നവർക്ക് യാത്രാ കാലയളവിനിടയിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ യാത്രക്കിടെ അത് പുതുക്കുന്നതിന് സംവിധാനം ഇല്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പൗരൻമാർക്ക് ഇത് അനുവദിക്കുവാൻ ഉള്ള പ്രത്യേക ഭേദഗതി 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുപാർശ. ആവശ്യക്കാർക്ക് അതത് ഇന്ത്യൻ നയതന്ത്ര കാര്യാലയ പോർട്ടലുകളിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ‘വാഹനി’ലൂടെ അതത് ആർടിഒ കൾക്ക് കൈമാറും.

അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുതയുള്ള വിസ എന്നിവ ഹാജരാക്കണം എന്ന നിബന്ധന നീക്കാനും ലക്ഷ്യമിടുന്നു. സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടത് ഇല്ല എന്നത് കണക്കിലെടുത്താണ് ഈ നടപടി.

കൂടാതെ, വിസ ഓൺ അറൈവൽ സംവിധാനമുള്ള രാഷ്ട്രങ്ങളിലേക്ക് യാത്ര നടത്തുന്നവർ അന്താരാഷ്ട്ര ഡ്രൈവിംഗ് അനുമതിക്ക് അപേക്ഷിക്കുന്ന സമയം, കൈവശം വിസ ഇല്ലാത്തത് മൂലമുള്ള പരിമിതികൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് സമർപ്പിക്കാവുന്നതാണ്.

ജോയിൻ സെക്രട്ടറി (MVL, UT, &Toll) , മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേയ്സ് ട്രാൻസ്പോർട്ട് ഭവൻ, പാർലമെന്റ് സ്ട്രീറ്റ് ന്യൂഡൽഹി-1 1 0 0 0 1 എന്ന വിലാസത്തിലോ , jspb-morth@gov.in എന്ന ഇമെയിൽ വിലാസത്തിലോ നിര്‍ദ്ദേശങ്ങള്‍ അയക്കാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.