കെ.അരവിന്ദ്
ബാങ്കുകള്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നത് പ്രത്യേകിച്ച് യാതൊരു ഈടുമില്ലാതെയാണ്. അതുകൊണ്ടുതന്നെ അരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് വളരെ ഉയര്‍ന്നതാണ്. അതേസമയം എല്‍ഐസി ഉള്‍പ്പെടെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നത് ഇന്‍ഷുറന്‍സ് പോളിസികളുടെ സറണ്ടര്‍ വാല്യുവിന്റെ നിശ്ചിത ശതമാനം എന്ന നിലയിലാണ്.
സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്. പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നതില്‍ എല്‍ഐസി ബാങ്കുകള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെ.
എന്‍ഡോവ്‌മെന്റ് പോളിസികളുടെയും മണിബാക്ക് പോളിസികളുടെയും ഉടമകള്‍ക്കു മാത്രമാണ് വായ്പ നല്‍കുന്നത്. സറണ്ടര്‍ മൂല്യമില്ലാത്ത ടേം പോളിസികളുടെയോ ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപമൂല്യത്തില്‍ വ്യതിയാനങ്ങളുണ്ടാകുന്ന യുലിപുകളുടെയോ ഈടിന്മേല്‍ വായ്പ നല്‍കാറില്ല.
പോളിസി എടുത്ത് നിശ്ചിത വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ വായ്പ ലഭ്യമാകുകയുള്ളൂ. പോളിസി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ത്തലാക്കുകയാണെങ്കില്‍ പോളിസി ഉടമക്ക് ലഭിക്കുന്ന തുകയുടെ അഥവാ സറണ്ടര്‍ വാല്യുവിന്റെ 85-90 ശതമാനമാണ് വായ്പയായി ലഭിക്കുക.
എല്‍ഐസി വായ്പാ തുകയും പലിശ യും അടയ്ക്കുന്നതില്‍ അയവേറിയ വ്യവസ്ഥകളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വായ്പാ തുക പോളിസി കാലയളവിന്റെ അവസാനം ലഭിക്കുന്ന തുകയില്‍ നിന്നും കിഴിക്കുന്ന രീ തിയില്‍ എല്ലാ വര്‍ഷവും പലിശ മാത്രം തിരിച്ചടക്കുന്ന രീതി പോളിസി ഉടമകള്‍ക്ക് അനുവര്‍ത്തിക്കാവുന്നതാണ്. അതേസമയം ബാങ്കുകളില്‍ നിന്നാണ് ഇത്തരം വായ്പയെടുക്കുന്നതെങ്കില്‍ പലിശനിരക്കും തിരിച്ചടവ് ചട്ടങ്ങളും ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യസ്തമാണ്. വായ്പാ തുക തിരിച്ചടക്കാതെ അത് സെറ്റില്‍മെന്റ് തുകയില്‍ നിന്നും കിഴിക്കുന്ന രീതി പോളിസി ഉടമകള്‍ക്ക് ഏറെ ഗുണകരമാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് പോളിസി ഉടമകള്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗമാണ് ഇത്തരം വായ്പ.
കുറഞ്ഞ നടപടിക്രമങ്ങള്‍ മാത്രം പാലിച്ചുകൊണ്ട് വളരെ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകുന്നുവെന്നതാണ് ഇത്തരം വായ്പകളുടെ മേന്മ. വായ്പ നിഷേധിക്കപ്പെടുന്ന പ്രശ്‌നവുമില്ല. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ, വായ്പാ യോഗ്യതയില്‍ പിന്നോക്കം നില്‍ക്കുന്ന വ്യക്തികള്‍ക്ക് ആശ്രയിക്കാവുന്ന വായ്പാ മാര്‍ഗമാണ് ഇത്.
അതേസമയം, വായ്പാ തുക ഉടന്‍ തിരിച്ചടക്കുന്നില്ലെങ്കില്‍ ക്ലെയിം ഘട്ടത്തില്‍ നോമിനികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഗുണം പൂര്‍ണമായി കിട്ടില്ലെന്നത് പോളിസി ഉടമകള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് എല്‍ഐസി. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായ മേഖലയുടെയും അനുബന്ധിത ധനകാര്യ ബിസിനസിന്റെയും വലിപ്പം എത്രത്തോളമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.