News

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” ഉദ്ഘാടനം ചെയ്തു

Web Desk

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” (സാംക്രമിക രോഗ നിർണയ ലാബ്) ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദൂരമായ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങൾ, പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മൊബൈൽ ലാബുകൾ വിന്യസിക്കുക. സി ജി എച്ഛ് എസ് നിരക്കിൽ ഒരു ദിവസം 25 കോവിഡ്-19 RT-PCR പരിശോധനകൾ, 300 എലിസ പരിശോധനകൾ, ക്ഷയരോഗ, HIV പരിശോധനകൾ എന്നിവ ഉൾപ്പടെ ഈ മൊബൈൽ ലാബിൽ നടത്താൻ സാധിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വകുപ്പിന്‍റെ സഹായത്താലാണ് ഇത് നടപ്പാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7390 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,94,324 പേരാണ്. രോഗമുക്തി നിരക്ക് 52.96 ശതമാനമായി ഉയർന്നു. നിലവില്‍ 1,60,384 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 699 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 254 ആയും വര്‍ധിപ്പിച്ചു. ആകെ 953 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,65,412 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 62,49,668 സാമ്പിളുകളാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.