ഇന്ത്യന്‍ റെയില്‍വേയില്‍ ഡിജിറ്റൈസ് ചെയ്ത ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ചു
ഇന്ത്യന്‍ റെയില്‍വേയില്‍, പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (എച്ച്.ആര്‍.എം.എസ്.) ആരംഭിച്ചു. എച്ച്.ആര്‍.എം.എസിന്റെ വിവിധ മൊഡ്യൂളുകള്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒ.യുമായ വിനോദ് കുമാര്‍ യാദവ്, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അവതരിപ്പിച്ചു
ഡാറ്റാ കൈമാറ്റം സംബന്ധിച്ച ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെ എച്ച്.ആര്‍.എം.എസിന്റെ വിവിധ മൊഡ്യൂളുകളുമായി സംവദിക്കാന്‍, എംപ്ലോയി സെല്‍ഫ് സര്‍വീസ് മൊഡ്യൂള്‍, റെയില്‍വേ ജീവനക്കാരെ പ്രാപ്തമാക്കുന്നു.
പ്രൊവിഡന്റ് ഫണ്ട് അഡ്വാന്‍സ് മൊഡ്യൂള്‍, റെയില്‍വേ ജീവനക്കാരെ അവരുടെ പി.എഫ്. ബാലന്‍സ് പരിശോധിക്കാനും, പി.എഫ്. അഡ്വാന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാനും പ്രാപ്തമാക്കുന്നു.
സെറ്റില്‍മെന്റ് മൊഡ്യൂള്‍ വിരമിക്കുന്ന ജീവനക്കാരുടെ മുഴുവന്‍ സെറ്റില്‍മെന്റ് പ്രക്രിയയും ഡിജിറ്റൈസ് ചെയ്യുന്നു.
റെയില്‍വേ ജീവനക്കാരുടെ എല്ലാ അടിസ്ഥാന വിവരങ്ങളും സൂക്ഷിക്കുന്ന എംപ്ലോയി മാസ്റ്റര്‍ മൊഡ്യൂള്‍, സേവന റെക്കോര്‍ഡുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് സര്‍വീസ് റെക്കോര്‍ഡ് മൊഡ്യൂള്‍, തുടങ്ങിയവഇന്ത്യന്‍ റെയില്‍വേ ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു.
12 ലക്ഷത്തിലധികം വരുന്ന ഗസറ്റഡ് ഇതര ജീവനക്കാരുടെ ഡിജിറ്റൈസ് ചെയ്ത വാര്‍ഷിക പ്രകടന വിലയിരുത്തല്‍ പ്രക്രിയ, എ.പി.എ.ആര്‍. മൊഡ്യൂള്‍ വഴി നിര്‍വ്വഹിക്കും. കടലാസ് പാസുകള്‍ക്ക് പകരമുള്ള ഇലക്ട്രോണിക് പാസ് മൊഡ്യൂള്‍, ഓഫീസ് ഉത്തരവുകള്‍ നല്‍കുന്നതിനും ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഉദ്ദേശിച്ചുള്ള ഓഫീസ് ഓര്‍ഡര്‍ മൊഡ്യൂള്‍ എന്നിവയുംഎച്ച്.ആര്‍.എം.എസിന്റെ ഭാഗമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.