India

മൂല്യങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമാകില്ല:  ഉപരാഷ്ട്രപതി

 

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർ മൂല്യനിർണയം ചെയ്ത് വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും സമ്പൂർണവും മൂല്യാധിഷ്ഠിതവുമാക്കാൻ സർവകലാശാലകളോടും വിദ്യാഭ്യാസ പ്രവർത്തകരോടും ഉപരാഷ്ട്രപതി  എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു.

സിക്കിമിലെ ഐസിഎഫ്എഐ സർവ്വകലാശാലയുടെ പതിമൂന്നാമത് ഇ- ബിരുദദാന സമ്മേളനത്തിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമാകുന്നില്ല എന്ന് ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും, വെറും ബിരുദധാരികളെ മാത്രം സൃഷ്ടിക്കാതെ, അനുകമ്പയുള്ള മനുഷ്യരെ കൂടി സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മൂല്യങ്ങളെ പറ്റി നമ്മുടെ പുരാതന സമ്പ്രദായങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ വേദങ്ങളും, ഉപനിഷത്തുകളും ഒരാൾക്ക് തന്നോടും, കുടുംബത്തോടും, സമൂഹത്തോടും, പ്രകൃതിയോടുമുള്ള ഉത്തരവാദിത്തങ്ങളെ പറ്റി വിശദമാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഗുരുകുല സമ്പ്രദായത്തെ പ്രകീർത്തിച്ച ഉപരാഷ്ട്രപതി പുരാതനകാലത്ത്, വിദ്യാഭ്യാസം എല്ലാ അർത്ഥത്തിലും സമ്പൂർണ്ണം ആയിരുന്നുവെന്നും അതാണ് നമുക്ക് ‘വിശ്വഗുരു’ എന്ന പദവി നേടിത്തന്നത് എന്നും പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം ഈ ആദർശങ്ങളെ വിഭാവനം ചെയ്യുന്നതായും, ഇന്ത്യയെ ഒരിക്കൽ കൂടി ‘വിശ്വഗുരു’ ആക്കാൻ ലക്ഷ്യമിടുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.

സാങ്കേതികവിദ്യയുമായി സമരസപ്പെട്ട മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.