വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്. പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡനാണ് കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുളള സെനറ്റംഗമാണ് അഭിഭാഷകയായ കമല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജ കൂടിയാണ് കമല.
വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് കമലയെ തെരഞ്ഞെടുത്തു. കമല രാജ്യത്തെ മികച്ച പൊതു പ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ്- ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് നേരത്തെ ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തെ ബെറാക് ഒബാമയും സ്വാഗതം ചെയ്തു.
തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതില്‍ ബഹുമാനിതയായെന്നും ബൈഡന് എല്ലാ പിന്തുണയും നല്‍കുമെന്നും കമല പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയുന്ന നേതാവാണ് ബൈഡനെന്ന് കമല പറഞ്ഞു.
ചെന്നെയില്‍ നിന്നും അമേരിക്കയില്‍ എത്തിയ കാന്‍സര്‍ ഗവേഷക ശ്യാമള ഗോപാലിന്റെയും ജമേക്കന്‍ വംശജന്‍ ഡോണള്‍ ഹാരിസിന്റെയും മകളാണ് കമല. ജോര്‍ജ്ജ് ഫ്‌ളോടിഡിന്റെ മരണത്തെ തുടര്‍ന്ന് വംശായാധിക്ഷേപത്തെ കുറിച്ച് ശബ്ദമുയര്‍ത്തുകയും പോലീസ് പരിഷ്‌കരണത്തിന്റെ ആവശ്യകതയുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.