India

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപ്പിടിച്ചു; അണയ്ക്കാന്‍ ശ്രമം തുടരുന്നു

 

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് എണ്ണക്കപ്പലിന് തീപ്പിടിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ന്യൂഡയമണ്ട് എണ്ണക്കപ്പലിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച്‌ തീപ്പിടിച്ചത്. കപ്പലിന്റെ ടാങ്കറില്‍ നിറച്ചും ഇന്ധനമുണ്ടായിരുന്നു. ശ്രീലങ്കന്‍ നാവിക സേനാ വക്താവ് കമാന്‍ഡര്‍ രഞ്ജിത്ത് രജപക്‌സയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കയുടെ രണ്ട് നാവിക സേനാ കപ്പലുകളും ഒരു വ്യോമസേനാ വിമാനവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്.

കുവൈത്തിലെ മിന അല്‍ അഹമദി തുറമുഖത്തു നിന്ന് ഇന്ത്യയിലെ പാരാദ്വീപ് തുറമുഖത്തേക്ക് വരികയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വലിയ ഇന്ധന ടാങ്കറി (വി എല്‍ സി സി)ലാണ് തീപ്പിടിത്തമുണ്ടായത്. ശ്രീലങ്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ടാങ്കര്‍ വഹിച്ചിരുന്ന കപ്പലിന് തീപ്പിടിച്ചതെന്ന് വക്താവ് അറിയിച്ചു. 2.70 ലക്ഷം ടണ്‍ ക്രൂഡോയില്‍ ചരക്കുകപ്പലില്‍ ഉണ്ടെന്നാണ് വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

കിഴക്കന്‍ തീരത്ത് തീപിടിച്ച എണ്ണ കപ്പലിന്റെ ചരക്ക് കടലിലേക്ക് പുറന്തള്ളുകയാണെങ്കില്‍ എണ്ണ ചോര്‍ച്ച നേരിടാനുള്ള സാങ്കേതിക ശേഷി ശ്രീലങ്കയ്ക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കപ്പലിലെ ചരക്കും ഡീസലും ചോര്‍ന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മറൈന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (എംഇപിഎ) ചെയര്‍മാന്‍ ധര്‍ഷാനി ലഹന്ദപുര പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തെ നേരിടാന്‍ ശ്രീലങ്കയ്ക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2.7 ദശലക്ഷം ടണ്‍ ക്രൂഡോയിലാണ് കപ്പലിലുള്ളത്. കപ്പലിന്റെ ആകെ ശേഷി 2.9 ദശലക്ഷം ടണ്‍ ആണ്. ഈ സാഹചര്യത്തെ നേരിടാന്‍ ദക്ഷിണേഷ്യന്‍ മേഖലകളിലുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സഹായമഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എംഇപിഎ പറഞ്ഞു.
എംടി ന്യൂ ഡയമണ്ട് എന്ന കപ്പലാണ് തീപിടിച്ചത്. ക്രൂഡ് ഓയില്‍ കൊണ്ടുപോയ കപ്പലില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് തീപിടുത്തമുണ്ടെന്നും ക്യാപ്റ്റനും ചില ഉദ്യോഗസ്ഥരും ഒഴികെ പകുതിയോളം ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ കയറിയതായും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.

കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടിച്ചത് ചെറിയ പൊട്ടിത്തെറികള്‍ക്ക് കാരണമായെങ്കിലും അത് നിയന്ത്രണവിധേയമാക്കാന്‍ ക്രൂ ശ്രമിക്കുന്നതായും നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഇന്‍ഡിക ഡി സില്‍വ വ്യക്തമാക്കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.