Web Desk
ബെയ്ജിങ്ങ്: ചൈനയ്‌ക്കെതിരെ ഇന്ത്യ നടത്തിയ അപ്രതീക്ഷ പ്രതികരണത്തില്‍ ആശങ്കയറിച്ച് ചൈന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്. ഇന്ത്യയുടെ നടപടിയില്‍ ചൈന വളരെ ആശങ്കാകുലരാണ്, സ്ഥിതിഗതികള്‍ പരിശോധിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
അതേസമയം ചെെനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യൻ ന്യൂസ്പേപ്പറുകളും വെബ്സെെറ്റുകളും ചെെനീസ് സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് മുതല്‍ ചൈനയെപ്പറ്റിയുളള അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
നിലവില്‍ ചൈനയിലെ ആളുകള്‍ക്ക് വിപിഎന്‍ സെര്‍വര്‍ ഉപയോഗിച്ച് മാത്രമേ ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനാകൂ. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഐഫോണിലും ഡെസ്‌ക്ക്‌ടോപ്പിലും വിപിഎന്‍ പ്രവര്‍ത്തിക്കുന്നില്ല. ഇനി മുതല്‍ ഓണ്‍ലൈന്‍ ഐപിടിവിയിലൂടെ ഇന്ത്യന്‍ സൈറ്റുകള്‍ കാണാന്‍ സാധിക്കുകയുളളു. ശക്തമായ സുരക്ഷാ സംവിധാനത്തോടെ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വി.പി.എന്‍. എന്നാല്‍ വിപിഎന്നിനെ തടയാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ചെെനയെ ഉപയോഗിച്ചിരിക്കുന്നുവെന്ന വിവരങ്ങളാണ് വരുന്നത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.