തിരുവനന്തപുരം: മൗറിഷ്യസുമായി പ്രതിരോധ കരാറിലും, സ്വതന്ത്ര വ്യാപാര കരാറിലും ഇന്ത്യ ഒപ്പുവെച്ചു. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യവുമായി വ്യാപാര കരാറില്‍ ഇന്ത്യ ഏര്‍പ്പെടുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് തിങ്കളാഴ്ച കരാറില്‍ ഒപ്പുവെച്ചത്.
വലിയ നിക്ഷേപ സാധ്യതകളാണ് മൗറിഷ്യസിലുളളതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. വ്യാപാര കരാര്‍ ഒപ്പുവെച്ചതിലൂടെ മൗറിഷ്യസുമായി വ്യാപാര, സേവന മേഖലകളില്‍ സമഗ്രപങ്കാളിത്തം ഉണ്ടാകുമെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. വ്യാപാര കരാറിന് പുറമേ 100 മില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിലും മൗറിഷ്യസുമായി ഇന്ത്യ ഒപ്പുവെച്ചു. മൗറിഷ്യസ് സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഇനി ഇന്ത്യ നല്‍കും.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചൈനീസ് നിക്ഷേപം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മൗറിഷ്യസുമായി ഇന്ത്യ സഹകരണം ശക്തമാക്കുന്നത്. ഒരു ഡോര്‍ണിയര്‍ വിമാനവും, രണ്ട് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകളും രണ്ട് വര്‍ഷത്തേക്ക് ഇന്ത്യ പാട്ടത്തിന് നല്‍കും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യയുമായുളള സഹകരണം ഗുണം ചെയ്യുമെന്ന് മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.