News

കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

Web Desk

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 18,213 ആയി. ഇതുവരെ 3,79,892 പേര്‍ കോവിഡില്‍ നിന്ന് മുക്തിനേടി.

എറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്നാട്ടില്‍ ഇന്നലെ മാത്രം 4000-ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗ ബാധിതര്‍ ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു.

അതേ സമയം കൂടുതല്‍ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ഡല്‍ഹി എൻസിആർ മേഖലയ്ക്ക് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലവിൽ ഡല്‍ഹി ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവനായി രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്. യു.പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി. ഇതിന്‍റെ ഭാഗമായി ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ ടെസ്റ്റിങ്ങ് കിറ്റുകൾ നൽകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

11 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.