India

അഭൂതപൂര്‍വമായ നേട്ടത്തില്‍ ഇന്ത്യ; രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോള്‍

 

ന്യൂഡല്‍ഹി: രോഗമുക്തി വര്‍ധിക്കുകയും സ്ഥിരീകരണ നിരക്കു കുറയുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം വര്‍ധിക്കുന്നു. ഏകദേശം 73 ദിവസം (72.8 ദിവസം) കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്.

ആഗസ്റ്റ് മധ്യത്തില്‍ 25.5 ദിവസമായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തിരുന്നത്. സമഗ്രപരിശോധന, ഫലപ്രദമായ ചികിത്സാസംവിധാനങ്ങള്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,514 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 64 ലക്ഷത്തോട് അടുക്കുന്നു (63,83,441). ദേശീയ രോഗമുക്തി നിരക്ക്  87.36 ശതമാനമായി.

പുതുതായി രോഗമുക്തരായവരില്‍  79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് 19,000-ത്തിലധികം പേര്‍. കര്‍ണാടകത്തില്‍ 8,000 ത്തിലധികം പേരും രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ 11.12 ശതമാനമായ 8,12,390 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരാഴ്ചയായി ചികിത്സയിലുള്ളത് 9 ലക്ഷത്തില്‍ താഴെപ്പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. പതിനായിരത്തിലധികം രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകത്തില്‍ 9,000 പുതിയ രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 680 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 12 ദിവസമായി രാജ്യത്തെ പ്രതിദിന മരണസംഖ്യ 1ആയിരത്തിനു താഴെയാണ്. ഇതില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഇതില്‍ 23 ശതമാനവും മഹാരാഷ്ട്രയിലാണ് (158 മരണം).

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.