മസ്കത്ത്: എയര്‍ ബബിള്‍ ധാരണ പ്രകാരം മസ്‌കത്തില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഒമാന്‍ എയറിനും, സലാം എയറിനും, എയര്‍ ഇന്ത്യക്കും, ഇന്‍ഡിഗോക്കും പിന്നാലെയാണ് ഗോ എയര്‍ സര്‍വീസ് പ്രഖ്യാപിച്ചത്.
കേരളത്തില്‍ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് സര്‍വീസ്. കൂടാതെ മുംബൈയിലേക്കും ദല്‍ഹിയിലേക്കും വിമാനങ്ങളുണ്ട്. കൊച്ചിയിലേക്ക് വെള്ളിയാഴ്ചയും ഞായറാഴ്ചയും കണ്ണൂരിന് വ്യാഴാഴ്ചയും ശനിയാഴ്ചയുമാണ് സര്‍വീസ്. കൊച്ചിയിലേക്കുള്ള ആദ്യ സര്‍വീസ് ഒക്‌ടോബര്‍ 18 ഞായറാഴ്ചയും കണ്ണൂരിലേക്കുള്ളത് ഒക്‌ടോബര്‍ 22നുമാണ്. മുംബൈയിലേക്കും ദല്‍ഹിയിലേക്കും വ്യാഴാഴ്ചകളിലാണ് വിമാനങ്ങള്‍.
കോവിഡ് വ്യാപനത്തിന് മുമ്പ് മസ്‌കത്തില്‍ നിന്ന് കണ്ണൂരിന് ഗോ എയര്‍ സര്‍വീസ് നടത്തിയിരുന്നു. ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ ദല്‍ഹി, ലഖ്‌നൗ, മുംബൈ, ഹൈദരാബാദ്, കൊച്ചിന്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.