Breaking News

ഇന്ത്യയുടെ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍

 

ഡല്‍ഹി: ഇന്തയുടെ കോവിഡ് വാകിസിനായ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍. കുരുങ്ങന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് 12 സ്ഥാപനങ്ങളിലാണ് കോവാക്‌സിന്റെ പരീക്ഷണം നടത്തുന്നത്.

20 കുരങ്ങന്‍മാരിലായിരുന്നു ആദ്യഘട്ടത്തിലെ പരീക്ഷണം നടത്തിയത്. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ കുരങ്ങന്മാരില്‍ കൊറോണ വൈറസിനെതിരായ അന്റിബോഡിയുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ടാമത്തെ ഡോസ് നല്‍കി 14 ദിവസത്തിനു ശേഷമാണ് പ്രതികരണം ഉണ്ടായത്.

അതേസമയം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ കുത്തിവെച്ച യുവതിയ്ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് അസ്ട്രാസെനെകെയുടെ വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അസ്ട്രാസെനെകെയുടെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച് വ്യക്തമായി പഠനം നടത്തിയതിനു ശേഷം മാത്രമേ വാക്‌സിന്റെ നിര്‍മ്മാണം പുനരാരംഭിക്കുകയുളളു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.